യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികൾക്കും ഇനി മുതല്‍ ഫോണ്‍പേയിലൂടെ ഇന്ത്യൻ രൂപയിൽ ഇടപാടുകള്‍ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്‌രിഖ് ബാങ്കുമായി സഹകരിച്ചാണ് ഫോണ്‍പേ ഈ സൗകര്യം ഏർപ്പെടുത്തിയത്. യുഎഇയിലേക്കും യുപിഐ വിപുലീകരിച്ചതായി കമ്പനി വ്യക്തമാക്കി. വിവിധയിടങ്ങളിലെ മഷ്‌രിഖിന്‍റെ നിയോപേ കൗണ്ടറുകൾ വഴി ഈ ഇടപാട് നടത്താൻ കഴിയും.
ALSO READ: ഐപിഎല്‍ റണ്‍വേട്ട; അഞ്ച് സ്ഥാനങ്ങളില്‍ ഈ താരങ്ങള്‍
ഇന്ത്യൻ രൂപയിലാണ് പണം ഈടാക്കുക. കറൻസി വിനിമയ നിരക്ക് കാണിച്ച ശേഷമാണ് ഇടപാട് നടത്താനാകുക. ഇതിനായി ഫോൺപേ ആപ്പിൽ യു.പി.ഐ ഇന്‍റർനാഷനൽ എന്ന ഓപ്ഷൻ എടുക്കണം. ശേഷം അന്താരാഷ്ട്ര പേയ്‌മെന്‍റുകൾക്കായി, ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യണം. തുടർന്ന് യുപിഐ പിൻ നൽകിയാൽ ഇടപാട് നടത്താനാകും.
പ്രവാസികൾക്ക് അവരുടെ മൊബൈൽ നമ്പറിൽ തന്നെ ഇത് ഉപയോഗിക്കാം. ക്യൂആര്‍ കോഡുകള്‍ ഫോണ്‍പേ ആപ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം നൽകാൻ കഴിയും. കറൻസി എക്സ്ചേഞ്ച് നിരക്ക് കാണിക്കുന്നതിനാൽ ഇടപാടുകാർക്ക് സുതാര്യത ഉറപ്പുവരുത്താനാകും. എല്ലായിടത്തും ഇടപാട് വിപുലീകരിക്കുന്നതിനായി വിവിധ സ്ഥാപനങ്ങളില്‍ നിയോപേ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here