‘അക്കൗണ്ടിൽ പൈസ വന്നാൽ ഇനി മമ്മൂട്ടിയോ അമിതാഭ് ബച്ചനോ അറിയിക്കും’, പുതിയ ഫീച്ചർ പുറത്തുവിട്ട് ഫോൺപേ

ഫോൺപേയിൽ പണം വന്നാൽ ഇനി മുതൽ മമ്മൂട്ടിയുടെയോ അമിതാഭ് ബച്ചന്റേയോ ശബ്ദത്തിൽ പണം ലഭിച്ചെന്ന സന്ദേശം കേൾക്കാം. ഫോൺപേ വികസിപ്പിച്ചെടുത്ത പുതിയ ഫീച്ചറിലാണ് താരങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുക. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ പലതും സ്മാര്‍ട്ട് സ്പീക്കറില്‍ ലഭ്യമാണ്. പണമിടപാട് നടന്ന വിവരം സ്പീക്കറിലൂടെ അറിയിക്കുന്ന ഫീച്ചര്‍ അടുത്തിടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിലവിൽ വന്നിരുന്നു. ഇനി മുതൽ ഈ ശബ്ദങ്ങൾക്ക് പുറമെ മമ്മൂട്ടി, അമിതാഭ് ബച്ചൻ, കിച്ചു സുദീപ്, മഹേഷ് ബാബു എന്നിവരുടെ ശബ്ദങ്ങളും വിവിധ ഭാഷകളിൽ കേൾക്കാൻ കഴിയും.

ALSO READ: ‘കോഴിക്കോട് എൻ ഐ ടിയെ വീണ്ടും കാവി പുതപ്പിക്കാൻ ശ്രമം’, സവർക്കറുടെ പേരിൽ കലോത്സവം നടത്താൻ നീക്കം

ഒരാഴ്ച മുൻപേ തന്നെ ഇത്തരം സ്മാര്‍ട്ട് വോയിസിന്റെ പരീക്ഷണം നടത്തുകയും അത് വിജയകരമായി പൂർത്തിയാവുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ രീതി തുടരാനാണ് ഫോൺപേ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഫോണ്‍പേയുടെ എക്‌സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തില്‍ മമ്മൂട്ടിയാണ് ഫോണ്‍പേയുടെ സ്മാര്‍ട്ട് വോയിസില്‍ ഉള്ളത്. മമ്മൂട്ടിയുടെ ശബ്ദത്തില്‍ ട്രാന്‍സാക്ഷന്‍ വിവരം അറിയിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വൈറലായിരുന്നു.

ALSO READ: ‘മഹാഭാരതത്തിൽ ഭീമനായി മോഹൻലാൽ’, ഈ കഥാപാത്രമാകാൻ യോഗ്യതയുള്ള മറ്റൊരു നടനില്ല: സോഷ്യൽ മീഡിയ ഭരിച്ച ചിത്രങ്ങൾ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News