കമ്പനി ലോഗോ ദുരുപയോഗിച്ചു, കോൺഗ്രസിനെതിരെ നിയമനടപടിക്ക് ഫോൺപേ

മധ്യപ്രദേശ് കോൺഗ്രസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഫോൺപേ. കമ്പനിയുടെ ലോഗോ തങ്ങളുടെ അനുവാദമില്ലാതെ രാഷ്ട്രീയപോസ്റ്ററുകളിൽ ഉപയോഗിച്ചതിന്റെ പേരിലാണ് നിയമനടപടി.

ALSO READ: മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

കർണാടകയിൽ പയറ്റിയ 50% കമ്മീഷൻ സർക്കാർ പ്രചാരണമാണ് കോൺഗ്രസ് മധ്യപ്രദേശിലും പുറത്തെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്വാളിയോർ നഗരത്തിന്റെ പല ഭാഗങ്ങളിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പടം ഉൾപ്പെട്ട പോസ്റ്ററുകൾ കോൺഗ്രസ് പതിച്ചിരുന്നു. ഇതിലാണ് ഫോൺപേയുടെ ലോഗോ പൊതുജനത്തിന് വ്യക്തമായി കാണാവുന്ന രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്. പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ഫോൺപേ നിയമനടപടിക്ക് ഒരുങ്ങുന്നത്.

ALSO READ: കല്ലമ്പലം കൊലപാതകം; പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും

ഫോൺപേയുടെ ലോഗോ ദുരുപയോഗം ചെയ്തതിനാണ് നടപടിയെന്നാണ് കമ്പനി വിശദീകരണം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ലോഗോ ദുരുപയോഗം കമ്പനി ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോട് അടുത്തിരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുമെന്നും കമ്പനിക്ക് അത്തരത്തിൽ ഒരു രാഷ്ട്രീയപാർട്ടിയോടും അനുഭാവമില്ലെന്നും അധികൃതർ അറിയിച്ചു. വിഷയത്തിന്റെ ഗൗരവത്തെ സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയോട് സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ അധികൃതർ ഉടൻ പോസ്റ്ററുകൾ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration