കഥാകാരൻ എം ടി വാസുദേവൻ നായരുടെ ജീവിതവും എഴുത്തും പ്രതിപാദിക്കുന്ന ഫോട്ടോ പ്രദർശനം ശ്രദ്ധേയമാവുന്നു. എം ടി,കാലം,കാഴ്ച എന്ന പേരിൽ കോഴിക്കോട് ആർട് ഗാലറിയിലാണ് ഫോട്ടോ പ്രദർശനം.
ചരിത്രത്തിൻ്റെ ഭാഗമായ ചിത്രങ്ങൾ. അതിൽ എം ടി യുടെ ജീവിതയാത്ര ആരംഭിച്ചത് മുതൽ അവസാനം വരെ. വിവിധ ഭാവങ്ങൾ, രൂപങ്ങൾ. എല്ലാം കാലത്തേക്കുള്ള കാത്തുവെയ്പ്പ്. സാഹിത്യശ്രേണിയിലെയും സിനിമ രാഷ്ട്രീയ ലോകത്തെയും പ്രമുഖർക്ക് ഒപ്പമുള്ള ചിത്രങ്ങൾ. ചിരിക്കുന്ന…. കരയുന്ന എം ടി.
Also Read: പമ്പയിൽ നിന്നും നാളെ വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും
അങ്ങനെ വ്യത്യസ്തമാർന്ന നിരവധി വേഷപ്പകർച്ചയിൽ എംടിയെ കാണാം എന്നതാണ് എം ടി: കാലം, കാഴ്ച എന്ന ഫോട്ടോ പ്രദർശനത്തിൻ്റെ പ്രത്യേകത. മുപ്പതിലധികം ഫോട്ടോഗ്രാഫർമാരുടെ നൂറിലധികം അപൂർവ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുമായുള്ള എംടി യുടെ ബന്ധം കൂടുതൽ ആഴത്തിൽ കാഴ്ചക്കാരിൽ ഊട്ടി ഉറപ്പിക്കുന്നു ചിത്രങ്ങളിലൂടെ. ജീവിതവും സാഹിത്യവും സിനിമയും കൂടലൂരും തുഞ്ചൻ പറമ്പും സമര പോരാട്ടവും എല്ലാം ആർട്ട്ഗാലറിയിൽ കഥകൾ പറയുകയാണ്. സീനിയർ ജേണലിസ്റ്റ് ഫോറം ഒരുക്കുന്ന പ്രദർശനം ഈ മാസം 22 വരെ നീളും.
ഫോട്ടോ പ്രദർശനം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഉദ്ഘാടനം ചെയ്തത്. സീനിയർ ജേണലിസ്റ്റ്സ് ഫോറം ഒരുക്കിയ പ്രദർശനത്തിൽ കേരളത്തിലെ മുപ്പതിലധികം ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here