ഫോട്ടോജേണലിസം പഠിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇപ്പോൾ അപേക്ഷിക്കാം

വാർത്തകൾ പറയാൻ ചിത്രങ്ങൾ ഉപയോഗിക്കുന്ന പത്രപ്രവർത്തനമാണ് ഫോട്ടോ ജേർണലിസം . ഇത് സാധാരണയായി നിശ്ചല ചിത്രങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത്, എന്നാൽ ബ്രോഡ്കാസ്റ്റ് ജേണലിസത്തിൽ ഉപയോഗിക്കുന്ന വീഡിയോയെയും ഇത് സൂചിപ്പിക്കാം.

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി.

Also read:ഉപതെരഞ്ഞെടുപ്പ്; കേരള സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം.

സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: (കൊച്ചി സെന്റർ) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റർ)- 9447225524, 0471-2726275.

photo journalism course now apply

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News