സിഗരറ്റ് വലിച്ചും ചായ കുടിച്ചും കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍, വിവാദം

Darshan

സിഗരറ്റ് വലിച്ചും ചായ കുടിച്ചും കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദമുയരുന്നു. കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ മറ്റു അന്തേവാസികള്‍ക്കൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുകയും ചായ കുടിക്കുകയും ചെയ്യുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

പരപ്പന അഗ്രഹാരയിലെ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍ താരത്തിന് ജയില്‍ അധികൃതര്‍ ‘വിഐപി’ പരിഗണന നല്‍കുന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്. രേണുകസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ജയിലിലെ മറ്റു അന്തേവാസികള്‍ക്കൊപ്പം ചിരിച്ച് കളിച്ച് അര്‍മാദിക്കുന്ന താരം മറ്റൊരു വ്യക്തിക്ക് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ജയിലിലെ തടവുകാരന്‍ തന്റെ ഭാര്യയുമായി പങ്കുവെച്ച ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

പരപ്പന അഗ്രഹാര ജയിലില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വില്‍സണ്‍ ഗാര്‍ഡന്‍ നാഗ, ദര്‍ശന്റെ മാനേജര്‍ നാഗരാജ് (കൊലപാതകക്കേസലെ പ്രതി) തുടങ്ങിയവര്‍ക്കൊപ്പം കസേരയിലാണ് നടന്‍ ഇരുന്നത്. കന്നഡ നടന്‍ ദര്‍ശന്‍ ചായ കപ്പും പിടിച്ച് സിഗരറ്റ് വലിക്കുന്നതാണ് ഫോട്ടോയിലുള്ളത്.

സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും രേണുകസ്വാമിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു പ്രതിയോടൊപ്പമുള്ള ദര്‍ശന്റെ ഫോട്ടോയാണിതെന്ന് ജയില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News