സോഷ്യല്‍ മീഡിയ പേജുകളില്‍ ഫോളോവേഴ്സിനെ കിട്ടുന്നതിനും ലൈക്കുകളും ശ്രദ്ധയും ലഭിക്കുന്നതിനും ഏതറ്റം വരെയും പോകാമെന്ന പ്രവണതയിലേക്കാണ്
ഒരു വിഭാഗം പേര്‍ എത്തുന്നത്. ഒന്നുകില്‍ സ്വയം അപകടം വരുത്തിവയ്ക്കാൻ, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അപകടമായിത്തീരാനെല്ലാം ഇത് കാരണമാകും.
ഇത്തരത്തിൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാമില്‍ ലൈക്ക് കിട്ടുന്നതിന് വേണ്ടി ഒരു കൗമാരക്കാരൻ ജലജീവിയായ ഡോള്‍ഫിനെ പിടിച്ച് കരയില്‍ വച്ച് ‘ഫോട്ടോഷൂട്ട്’ നടത്തിയിരിക്കുന്നു. പാവം പിടിച്ച ഡോള്‍ഫിനാകട്ടെ ഇത് അതിജീവിക്കാനാകാതെ ചത്തുപോയിരിക്കുകയാണ്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. പത്തൊമ്പതുകാരനായ യുവാവാണ് ഈ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. ഇയാള്‍ തനിയെ അല്ല- കൂടെ മറ്റാരൊക്കെയോ കൂടി ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
also read :സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
എന്തുകൊണ്ടാണ് ഇത്ര പ്രായമുണ്ടായിട്ടും ഇവര്‍ ആ ജീവിയുടെ ജീവനെ കുറിച്ച് ചിന്തിക്കാതിരുന്നത്, സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി എന്തും ചെയ്യാമെന്ന മനോനിലയാണ്, തീര്‍ച്ചയായും ഇതിനെതിരെ ശബ്ദിക്കേണ്ടതാണെന്നും തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് സംഭവത്തോട് പ്രതികരിക്കുന്നവര്‍ പറയുന്നത് .
also read :സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹർജി തള്ളി സുപ്രീംകോടതി
എന്തായാലും അധികൃതര്‍ കൗമാരക്കാരനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമം പറയുന്നത്. ഇദ്ദേഹം പങ്കുവച്ച ചിത്രത്തിലും വീഡിയോയിലുമെല്ലാം ഡോള്‍ഫിന്‍റെ വായില്‍ നിന്ന് രക്തം വരുന്നത് കാണാമായിരുന്നുവത്രേ. അത്രയും മോശം അവസ്ഥയിലായിരുന്നു ആ സമയത്ത് അത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അതേസമയം മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയ്യില്‍ തടഞ്ഞതാണ് ഡോള്‍ഫിനെ എന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം എന്ന രീതിയില്‍ കിട്ടുന്ന അവസരമല്ലേ എന്നോര്‍ത്ത് അതിനെ പിടിച്ചതാണ്, കൊല്ലാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ല- അബദ്ധമായിരുന്നു അത് എന്നാണ് കൗമാരക്കാരൻ പ്രതികരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here