അമ്പലവും പള്ളിയും ഒറ്റ ആർച്ചിൽ; ഇതാണ് ശരിക്കും ഉള്ള കേരള സ്റ്റോറി

മതത്തിന്റെ പേരിൽ പരസ്പരം കൊമ്പുകോർക്കുന്നവർ ഇവിടേക്ക് ഒന്ന് നോക്കുക. നമ്മുടെ കേരളത്തിൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ അമ്പലവും പള്ളിയും ഒറ്റ ആർച്ചിൽ കാണുന്ന ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ അടക്കം പ്രചരിക്കുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നുള്ളതാണ് ഈ ചിത്രം.

ALSO READ:പൗരത്വനിയമഭേദഗതിയില്‍ കോണ്‍ഗ്രസ് ഒളിച്ചുകളിക്കുകയാണ്; കെ കെ ശൈലജ ടീച്ചര്‍

ഇവിടെത്തെ അമ്പലത്തിന്റെയും പള്ളിയുടെയും ആർച്ചുകൾ ഒന്നാണ്. ഒരു ഭാഗത്ത് പള്ളിയുടേതും മറ്റേഭാഗത്ത അമ്പലത്തിന്റെയും. ഇവിടെ മതം ഉണ്ട്.പക്ഷെ മത സൗഹാർദ്ദമല്ല ഇവർക്കിടയിൽ മനുഷ്യ സൗഹാർദ്ദമാണ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പ്രചരിക്കുന്നത്.ഇതാണ് ശരിക്കും ഉള്ള കേരള സ്റ്റോറി എന്നാണ് ചിത്രം പറയുന്നത്. മതത്തിന്റെ പേരിലുള്ള ഈ ഐക്യം തീർത്തും ഒരു മാത്യകയാണ്.

ALSO READ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും നേട്ടം; എംജി സർവ്വകലാശാലയ്ക്ക് എ ഡബിൾ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News