പുതിയ ക്യാമറ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ താന്‍ അറിയുന്നതും പഠിക്കുന്നതും മമ്മൂട്ടിയിലൂടെ: ഫോട്ടോഗ്രാഫര്‍ ഷൈനി ഷാക്കി

പുതിയ ക്യാമറ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ താന്‍ അറിയുന്നതും പഠിക്കുന്നതും മമ്മൂട്ടിയിലൂടെയാണെന്ന് ഫോട്ടോഗ്രാഫര്‍ ഷൈനി ഷാക്കി. മമ്മൂക്കയുടെ കയ്യില്‍ ഇല്ലാത്ത ക്യാമറ ഇല്ലെന്ന് പറയാം. ക്യാമറകളോട് അദ്ദേഹത്തിന് വല്ലാത്ത ഇഷ്ടമുണ്ട്.

ഒരു ഫോട്ടോഗ്രഫര്‍ എന്ന നിലയില്‍ ടെക്നിക്കലി സീറോ ആണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. പക്ഷേ, എന്താണ് വേണ്ടതെന്ന് എനിക്കറിയാം. മമ്മൂക്കയ്ക്ക് മറ്റ് കാര്യത്തിലുള്ള അറിവ് വലുതാണ്. ഫോട്ടോഗ്രഫി മാത്രമല്ല, ലോകചരിത്രം, ടെക്നോളജി, ഫിലോസഫി, മതം തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ വലിയ അറിവുണ്ട്.

എനിക്ക് കണ്ടെത്താന്‍ പറ്റാത്ത ഫാഷനൊക്കെയാണ് അദ്ദേഹം യാത്ര പോയി വരുമ്പോള്‍ കളക്ട് ചെയ്തുകൊണ്ടുവരുന്നത്. ഫോട്ടോഗ്രഫി മാത്രമല്ല, ഫാഷന്‍ ഉള്‍പ്പടെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനെക്കുറിച്ചും പഠിക്കാനുള്ള ആഗ്രഹം പുള്ളിക്കുണ്ട്. അദ്ദേഹം അതിന് ശ്രമിക്കും. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഷൈനി ഷാക്കി.

‘എന്റെ ഒരുപാട് ചിത്രങ്ങള്‍ മമ്മൂക്ക എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ടെസ്റ്റ് മോഡല്‍ ഒരുപക്ഷേ ഞാനായിരിക്കും. മമ്മൂക്ക ഫോട്ടോയെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് ലൈറ്റാണ്. ഫോട്ടോഗ്രഫിയില്‍ ഏറ്റവും പ്രധാനം ലൈറ്റാണ്. ഇരുട്ടത്ത് പോയി ഫോട്ടോ എടുത്താല്‍ ഒന്നുമുണ്ടാകില്ലല്ലോ. ലഭ്യമായ ലൈറ്റ് എങ്ങനെ ഒരാളുടെ മുഖത്തേക്ക് കൊണ്ടുവന്ന് ഷൂട്ട് ചെയ്യാമെന്ന് ഭയങ്കരമായി നോക്കുന്നയാളാണ് മമ്മൂക്ക.

ഒരു ഫോട്ടോഗ്രഫര്‍ എന്ന നിലയില്‍ ടെക്നിക്കലി സീറോ ആണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. പക്ഷേ, എന്താണ് വേണ്ടതെന്ന് എനിക്കറിയാം. മമ്മൂക്കയ്ക്ക് മറ്റ് കാര്യത്തിലുള്ള അറിവ് വലുതാണ്. ഫോട്ടോഗ്രഫി മാത്രമല്ല, ലോകചരിത്രം, ടെക്നോളജി, ഫിലോസഫി, മതം തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ വലിയ അറിവുണ്ട്. ഏത് ലെവലിലുള്ള ആളുമായിട്ടും അദ്ദേഹത്തിന് സംസാരിക്കാനാകും.

പുതിയ ക്യാമറ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഞാന്‍ അറിയുന്നതും പഠിക്കുന്നതും മമ്മൂക്കയിലൂടെയാണ്. പുതിയ സാധനങ്ങള്‍ ഇറങ്ങുമ്പോള്‍ അത് ശേഖരിക്കുകയും പഠിക്കുകയും ചെയ്യും. ഇത് എനിക്ക് പറഞ്ഞുതരുന്നതും മമ്മൂക്കയാണ്. ഓരോ പുതിയ ടെക്നോളജി ഇറങ്ങുമ്പോഴും എനിക്ക് പേടിയാണ്, കാരണം അത് കയ്യില്‍ തന്നിട്ട് ചെയ്ത് നോക്കാന്‍ പറയും.

മമ്മൂക്കയുടെ കയ്യില്‍ ഇല്ലാത്ത ക്യാമറ ഇല്ലെന്ന് പറയാം. ക്യാമറകളോട് അദ്ദേഹത്തിന് വല്ലാത്ത ഇഷ്ടമുണ്ട്. എനിക്ക് കണ്ടെത്താന്‍ പറ്റാത്ത ഫാഷനൊക്കെയാണ് അദ്ദേഹം യാത്ര പോയി വരുമ്പോള്‍ കളക്ട് ചെയ്തുകൊണ്ടുവരുന്നത്. ഫോട്ടോഗ്രഫി മാത്രമല്ല, ഫാഷന്‍ ഉള്‍പ്പടെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനെക്കുറിച്ചും പഠിക്കാനുള്ള ആഗ്രഹം പുള്ളിക്കുണ്ട്. അദ്ദേഹം അതിന് ശ്രമിക്കും.

എനിക്ക് പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കാറില്ല. പുള്ളി ഹിറ്റാക്കിയിരിക്കുന്ന കണ്ണാടികളെല്ലാം പുള്ളിയുടെ പഴയ കളക്ഷനില്‍ നിന്നുള്ളതാണ്. മമ്മൂക്ക ബേസിക്കലി ഒരു കളക്ടറാണ്. നല്ല മൂഡിലിരിക്കുന്ന സമയത്ത് എപ്പോഴെങ്കിലും എനിക്ക് ഗ്ലാസ്, ഷര്‍ട്ട് അങ്ങനെ എന്തെങ്കിലും ഒക്കെ തരും. നിനക്ക് ഒരു സാധനം വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറയും. പ്രത്യേക സ്നേഹമാണ് അദ്ദേത്തിന് ഇതിനോടൊക്കെ. സാധനങ്ങള്‍ ഇങ്ങനെ ശേഖരിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്, എനിക്കും.

മമ്മൂക്കയുടെ ഫോട്ടോഗ്രാഫര്‍ എന്ന് അറിയാന്‍ കുറച്ച് നാളെടുത്തു. ഞാന്‍ ഓക്കെയാണെന്ന് തോന്നുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് എനിക്കൊരു എന്‍ട്രി ഇല്ലായിരുന്നു. പുള്ളി ഒരു എന്‍ട്രി തന്നതിന് ശേഷം എനിക്ക് സ്വന്തം വീടുപോലെയാണ്. അങ്ങനെയാണ് അവര്‍ എന്നെ കാണുന്നത്. മമ്മൂക്കയുടെ മകളെ ഞാന്‍ ഇത്ത എന്നാണ് വിളിക്കുന്നത്. ദുല്‍ഖര്‍ സഹോദരനെപ്പോലെയാണ്,’ ഷാനി ഷാക്കി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News