‘വയനാടിനായി ഒരു ക്ലിക്ക്’; ഫോട്ടോ എടുത്ത് നൽകി പണം സമാഹരിച്ച് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

വയനാട്ടിലെ ജനതയ്ക്കായി ഒത്തുചേർന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. വയനാടിനായി ഒരു ക്ലിക്ക് എന്ന ക്യാമ്പയിനുമായി കോഴിക്കോട് ബീച്ചിലാണ് ഇവർ ഒത്തുചേർന്നത്. വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായാണ് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ വയനാടിലെ ജനതയ്ക്കായി ഒരു ക്ലിക്ക് എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചത്.

Also Read: സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം ചരിഞ്ഞു വൈദ്യുത ലൈനില്‍തട്ടി, ഷോക്കേറ്റ വൈദികന് ദാരുണാന്ത്യം

ജില്ലയിലെ വിവിധ ഫോട്ടോഗ്രാഫർമാർ ചേർന്ന് ബീച്ചിലെത്തുന്നവർക്കായി ഭംഗിയുള്ള ചിത്രങ്ങൾ എടുത്ത് നൽകും. പ്രതിഫലം സമീപത്ത് സ്ഥാപിച്ച ബോക്സിൽ നിക്ഷേപിച്ചാൽ മതിയാകും. ഫോട്ടോഗ്രാഫേർസിന്റെ ഉദ്യമത്തിന് ബീച്ചിലെത്തിയ നിരവധിയാളുകൾ പങ്കാളികളായി . ചെറുതും വലുതുമായ സംഭവനകൾ നൽകി വയനാടിനായി വീണ്ടും പങ്ക്ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News