ഐഫോണിലെ ഇന്‍സ്റ്റാഗ്രാമിൽ ഇനി ചിത്രങ്ങൾക്കും വീഡിയോകൾക്കും എച്ച്ഡിആര്‍ സൗകര്യം.ഐഫോണ്‍ 12ലും അതിന് ശേഷം ഇറങ്ങിയ ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പിൽ ഹൈ ഡൈനാമിക് റേഞ്ചോട് കൂടി വീഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാനും കാണാനും കഴിയും. മുന്‍പ് മെറ്റയും സാംസങ്ങും സഹകരിച്ച് പുതിയ ഗ്യാലക്‌സി എസ് 24ന് വേണ്ടി പുതിയ ‘സൂപ്പര്‍ എച്ച്ഡിആര്‍’ അവതരിപ്പിച്ചിരുന്നു.
ആന്‍ഡ്രോയിഡിന് സമാനമായി ഐഫോണ്‍ 12 വരെയുള്ള പഴയ ഐഫോണ്‍ മോഡലുകളില്‍ എച്ച്ഡിആര്‍ ഫീച്ചര്‍ ഉപയോഗിക്കാനാകും. സാധാരണ ചിത്രങ്ങളെക്കാള്‍ കൂടുതൽ ക്ലാരിറ്റി ഉള്ളതാണ് എച്ച്ഡിആര്‍ ചിത്രങ്ങള്‍. പുതിയ ഐഫോണില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും. എം1 പ്രൊസസറിലോ പുതിയ പ്രൊസസറുകളിലോ പ്രവര്‍ത്തിക്കുന്ന മാക്ക്ബുക്കിലും ഈ ചിത്രങ്ങള്‍ പകർത്താനാകും.
എന്നാൽ ഇതിൽ എടുത്ത എച്ച്ഡിആര്‍ ചിത്രങ്ങളില്‍ എഡിറ്റ് വരുത്തുകയോ ഫില്‍റ്റര്‍ ഉപയോഗിക്കുകയോ ചെയ്താല്‍ അത് സ്റ്റാന്റേര്‍ഡ് ഡൈനാമിക് റേഞ്ചിലേക്ക് മാറും.ഏത് ഉപകരണത്തിലും എടുത്ത ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും അവ ഇന്‍സ്റ്റാഗ്രാമില്‍ എച്ച്ഡിആര്‍ മോഡിലാക്കാനും മറ്റ് ടൂളുകള്‍ ഉപയോഗിക്കുവാനുമാകും.
ALSO READ: ഇലക്ടറല്‍ ബോണ്ട്: എസ്ബിഐ നീക്കം മോദി സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമെന്ന് സീതാറാം യെച്ചൂരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here