ദീപാലംകൃതമാക്കിയ കോഴിക്കോട് ഫറോക് പാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനകീയോത്സവമായിരുന്നു. സംസ്ഥാന ഗവൺമെന്റിന്റെ മറ്റൊരു വികസന പദ്ധതിക്ക് കൂടിയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ദീപാലംകൃത പാലം. കേരളത്തിലെ പ്രധാന പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ ആദ്യത്തെ തുടക്കമായിരുന്നു ഫറോക് പാലത്തിന്റെ ഉദ്‌ഘാടനം.
പാലത്തില്‍ സെല്‍ഫി പോയിന്റിനു പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്‌സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക്, നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
ALSO READ: വിപണിയില്‍ വന്‍ കുതിപ്പ്; റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി സൂചികകള്‍
ജനങ്ങള്‍ക്ക് ആഹ്ളാദിക്കാനും സന്തോഷിക്കാനും ദുഷ്ടമനസ്സില്ലാത്ത എല്ലാവര്‍ക്കും കയ്യടിക്കാനുളള ഒന്നാണ് ഈ ദീപാലംകൃത പാലം. ഇത് എല്ലാ ജനങ്ങള്‍ക്കുമുള്ള പദ്ധതിയാണെന്നും എല്ലാവര്‍ക്കും ഒത്ത് കൂടാനുള്ള ഇടമാണന്നും കേരളത്തിലെ എല്ലാ ജനങ്ങളും ഉറ്റുനോക്കുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്. പദ്ധതി നിര്‍വഹണത്തിനുള്ള 1.65 കോടി രൂപ ആര്‍.ബി.ഡി.സി.കെയാണ് ചെലവഴിച്ചത്.
ALSO READ: ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യൂണിറ്റ്; അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here