ഫബിംഗ്: ബന്ധങ്ങളെ തകർക്കുന്ന സ്മാർട്ട് ഫോൺ അഡിക്ഷൻ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Phubbing

സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെ അവ​ഗണിച്ച് ഫോണ് ഉപയോ​ഗിക്കുന്നതിനെയാണ് ഫബിംഗ്(Phubbing) എന്ന് പറയുന്നത്. ഇത് സ്മാർട്ട് ഫോൺ അഡിക്ഷനാണ് . ഇന്നത്തെകാലത്ത് രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ചെയ്യുന്ന കാര്യം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കുക എന്നതാണ്. സ്മാര്‍ട്ട് ഫോണിനോടുള്ള അടുപ്പം കൂടിവരുന്ന ഇക്കാലത്ത് ഫബിംഗ് വലിയൊരു പ്രശ്നമാണ് സൃഷ്ടിക്കുന്നത്.

ബന്ധങ്ങളെ തകർക്കാനും പങ്കാളികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം കുറയാനും ഫബിംഗ് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ദാമ്പത്യജീവിതത്തിൽ പങ്കാളികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം ഫബിംഗ് കാരണം കുറയുന്നത് ബന്ധം തന്നെ തകരാൻ കാരണമാകുന്നു.

Also Read: മുടിയിൽ പച്ച, മഞ്ഞ, നീല തുടങ്ങി കളർ ചെയ്യുന്നവർ ശ്രദ്ധിക്കുക… കുറച്ച് സീരിയസ് കാര്യങ്ങൾ പറയാനുണ്ട്….

ഫബിം​​ഗ് നിങ്ങളുടെ ശീലത്തിൽ കടന്നുവന്നിട്ടുണ്ടെങ്കിൽ. നിങ്ങളെ ബന്ധത്തിന്റെ മറുതലക്കൽ നിൽക്കുന്നയാളെ തഴയുകായണ്. അവർ നിങ്ങളോട് സംസാരിക്കുമ്പോള്‍ നിങ്ങൾ ഫോണില്‍ നിന്ന് കണ്ണെടുക്കുന്നില്ലെങ്കിൽ ഈ അവഗണന മറ്റെയാളുടെ മാനസികനിലയെയാണ് ബാധിക്കുന്നത്.

Also Read: പതിവായി മുടി കളര്‍ ചെയ്യുന്നവരാണോ? വരാനിരിക്കുന്നത് ഈ അപകടം

എങ്ങനെ ബന്ധത്തെ സ്മാർട്ട് ഫോൺ തകർക്കാതെ സംരക്ഷിക്കാം

  • പങ്കാളിയോട് ഒന്നിച്ചിരുന്ന് സംസാരിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സമയം കണ്ടെത്താന്‍ ശ്രമിക്കുക.
  • മറ്റൊരാൾ സംസാരിക്കുമ്പോൾ നല്ലൊരു കേള്‍വിക്കാരനാകാൻ ശ്രമിക്കുക. മറുപടികൾ നൽകാനും ശ്രമിക്കണം.
  • ഫോണ്‍ ഉപയോഗത്തിന് ഇത്ര സമയം എന്ന പരിധി നിശ്ചയിക്കണം.
  • ആഴമുള്ള സംഭാഷണങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുക. ഇത് വൈകാരിക അടുപ്പം ദൃഢമാക്കാന്‍ സാധിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News