നാഷണല്‍ ആയുഷ് മിഷന്‍ – ഇടുക്കി ജില്ല ജില്ലയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.അതിനുള്ള അഭിമുഖം ഡിസംബർ 13 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാഠ മാനേജര്‍ ഓഫീസില്‍ എത്തിചേരണം.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക. ഫോൺ:9495578090/8113813340.
Also read: പുന: പ്രവേശനത്തിനും കോളേജ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം
അതേസമയം, കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ (43,400 – 91,200) ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 വിലാസത്തിൽ ഡിസംബർ 15 നകം ലഭിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here