പിന്നോട്ടെടുത്ത പിക്ക്അപ് വാൻ ശരീരത്തിൽ കയറിയിറങ്ങി മദ്രസ ജീവനക്കാരന് ദാരുണാന്ത്യം; സംഭവം ആലുവയിൽ

ആലുവയിൽ അശ്രദ്ധമായി പിന്നോട്ടെടുത്ത പിക്ക്അപ് വാനിടിച്ച് ഒരാൾ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹമ്മദ് മുസ്ളിയാരാണ് മരിച്ചത്. ഇടിച്ചിട്ട ശേഷം വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി.

Also Read: അധികം സൂം ചെയ്യേണ്ട, മുഖത്ത് ചുളിവുകളുണ്ടെന്ന് ക്രിസ്റ്റ്യാനോ

പുലർച്ചെ നാലരക്ക് അമ്പാട്ട് ജംഗ്ഷനിലായിരുന്നു അപകടം. പുലർച്ചെ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന മുഹിയദ്ധീൻ മുസ്ല്യാരാണ് അപകടത്തിൽപെട്ടത് . പിന്നോട്ടെടുത്ത പിക്ക് അപ് വാൻ മുഹയദ്ദീൻ മുസ്ല്യാരുടെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also read: മകളെ ഫോണില്‍ ലഭിച്ചില്ല, അമ്മ രക്തത്തില്‍ കിടക്കുന്നുവെന്ന് ചെറുമകന്‍: അച്ഛന്‍ കണ്ടത് ചേതനയറ്റ ശരീരം

വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ ഇടയപ്പുറം മദ്രസയിലെ ജീവനക്കാരനാണ് മുഹിയദ്ദീൻ മുസ്ലാർ . ബക്രീദ് അവധിയ്ക്കായി ഇന്ന് നാട്ടിൽ പോകാനിരിക്കെയാണ് ദാരുണാന്ത്യം.അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News