പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം

പത്തനംതിട്ട കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. സീതത്തോട്ടത്തില്‍ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന ഗാനമേള സംഘത്തിന്റെ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുള്ളവരാണ് മരിച്ചവരെന്നാണ് നിഗമനം.

ALSO READ: ഉത്തരാഖണ്ഡ് മദ്രസാ സിലബസില്‍ ശ്രീരാമന്റെ കഥ; ഔറംഗസേബിനെ കുറിച്ചല്ല പഠിപ്പിക്കേണ്ടതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. പച്ചക്കറി ലോറി കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.

ALSO READ: സുസ്ഥിര തൃത്താലയുടെ ഭാഗമായി മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻ കക്കാട് മന; ‘നൂറ് കാവുകൾ പച്ചത്തുരുത്തുകൾ’ ഉദ്‌ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News