മലപ്പുറത്ത് ബിജെപി ഫ്ലക്സ് ബോർഡിൽ മോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം; പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

കോൺഗ്രസ് നേതാവ് കെ കരുണാകരൻ്റെ ചിത്രം വച്ച് മലപ്പുറത്ത് ബി ജെ പി ഫ്ലക്സ് ബോർഡ്. മലപ്പുറം നിലമ്പൂരിലാണ് മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരൻ്റെ ചിത്രം വച്ചത്. സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

Also read:‘പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് പേർ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കോൺഗ്രസ് നേതാവും കെ കരുണാകരൻ്റെ മകളുമായ പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് പോസ്റ്റർ. പ്രധാനമന്ത്രി മോദിയ്ക്കും പത്മജയ്ക്കുമൊപ്പമാണ് കെ കരുണാകരൻ്റെ ചിരിച്ചു നിൽക്കുന്ന ചിത്രം. സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി പോസ്റ്റർ നശിപ്പിച്ചു.

Also read:റേഷൻകടകളിൽ പോസ്റ്റർ വിവാദം എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകം; മുഖ്യമന്ത്രി

ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News