ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു; ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്

CRIME

നവരാത്രി പൂജ ആഘോഷങ്ങള്‍ക്കിടെ ഭാര്യ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിക്കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിട്ടുള്ളത്. സംഭവത്തില്‍ 51 കാരനായ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. രണ്ട് ആണ്‍ മക്കള്‍ക്കൊപ്പം മധുപൂരിലാണ് പ്രതി താമസിച്ചിരുന്നത്. പടിഞ്ഞാറന്‍ ത്രിപുരയിലെ നേതാജി നഗറില്‍ അമ്മയോടൊപ്പമായിരുന്നു ഭാര്യയുടെ താമസം.

ALSO READ: അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ

നവരാത്രി പൂജ ആഘോഷങ്ങള്‍ക്കിടെ ഭാര്യ അവരുടെ രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് പദ്ധതിയിടുന്നതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടെന്ന് വെസ്റ്റ് ത്രിപുര എസ്പി കിരണ്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയതായി എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News