പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണം; സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ ജയാ സുകിൻ ആണ് ഹർജി സമർപ്പിച്ചത്.

പാർലമെന്റ് മന്ദിരം രാഷ്‌ട്രപതിയെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കാത്തത് രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹർജിക്കാരൻ പറയുന്നു. രാഷ്‌ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമായിരിക്കെ തറക്കല്ലിടൽ ചടങ്ങിലും ഉദഘാടനത്തിലും അവരെ എന്തിന് മാറ്റിനിർത്തുന്നുവെന്നും ഹർജിക്കാരൻ ചോദിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഉദ്‌ഘാടനം നിയമപരമല്ല എന്നും ഹർജിക്കാരൻ പറയുന്നുണ്ട്. വെള്ളിയാഴ്ച കേസ് വാദം കേൾക്കാൻ സ്വീകരിച്ചേക്കും.

അതേസമയം, ഉദ്‌ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹോളനമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News