വിദഗ്ധ അന്വേഷണം വേണം; ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സുപ്രീംകോടതിയിൽ ഹർജി

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. റിട്ടയേർഡ് ജഡ്ജിന്റെ നേതൃത്വത്തിൽ വിദഗ്ധ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി.

സുപ്രീംകോടതി അഭിഭാഷകൻ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സുപ്രീംകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഒഡീഷയിൽ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1000ലേറെ തൊഴിലാളികൾ സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട്. അപകടത്തില്‍ തകര്‍ന്ന ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കം ചെയ്തതായി സൗത്ത് ഈസ്‌റ്റേൺ റയിൽവേ അറിയിച്ചു.

ട്രാക്കിന്‍റെ പുനർ നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ റെയിൽവേ എല്ലാ മുൻകൈയും യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് ഗതാഗതം പുന:സ്ഥാപിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News