ശബരിമല സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിനായിനി മുറികൾ ബുക്ക് ചെയ്യാം

SABARIMALA

സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും ഇനി മുറികൾ ബുക്ക് ചെയ്യാം. സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി ദേവസ്വം ബോർഡിൻ്റെ 540 മുറികൾ ആണുള്ളത്. താമസിക്കാൻ ഉദ്ദേശിക്കുന്നതിൻ്റെ 15 ദിവസം മുൻപു മുതൽ മുറി ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാനാകും. സന്നിധാനത്തിന് സമീപമുള്ള അക്കോമഡേഷൻ കൗണ്ടറുകൾ വഴിയും ആധാർ കാർഡ് കാണിച്ച് അതാത് ദിവസത്തേക്ക് മുറികൾ നേരിട്ട് ബുക്ക് ചെയ്യാം. 12 മണിക്കൂറിനും 16 മണിക്കൂറിനുമായാണ് മുറികൾ ബുക്ക് ചെയ്യാനാവുക.

ALSO READ: മുനമ്പം: കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ല, ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനം

250 രൂപ മുതൽ 1,600 രൂപ വരെയാണ് 12 മണിക്കൂർ നേരത്തേക്കുള്ള മുറികളുടെ നിരക്ക്. ശബരി, പ്രണവം, സഹ്യാദ്രി, കൈലാസ്, മരാമത്ത് ഓഫീസ് കോംപ്ളക്സ്, പാലാഴി, സോപാനം, ശ്രീ മണികണ്ഠം, ചിന്മുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാത, എന്നിവയാണ് തീർഥാടകർക്ക് ബുക്ക് ചെയ്യാവുന്ന സന്നിധാനത്തെ ഗസ്റ്റ് ഹൗസുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News