ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു

ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. ഇന്നലെ മാത്രം 97,286 പേര്‍ പതിനെട്ടാം പടി ചവിട്ടി. അവധി ദിനങ്ങള്‍ ആയതിനാല്‍ തിരക്ക് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.

READ ALSO:നവകേരള സദസ് ചരിത്രത്തിലെ അത്യപൂർവ അധ്യായമായി മാറി

പമ്പയില്‍ നിന്നും നിലയ്ക്കലില്‍ നിന്നും ഘട്ടം ഘട്ടമായാണ് ആളുകളെ കടത്തിവിടുന്നത്. അവധിക്കാലമായതോടെ കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ആറന്മുളയില്‍ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും. ബുധനാഴ്ചയാണ് മണ്ഡലമഹോത്സവത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ.

READ ALSO:ചേര്‍ത്തലയില്‍ 13കാരനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here