കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

SABARIMALA

അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്.

കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും തിങ്കളാഴ്ച 86000 ലധികം തീർഥാടകർ മലകയറി. ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്.

Also Read: ഉണരൂ…… ഉണരൂ……! കെപിസിസി നിർജീവം; ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്ന് എഐസിസി റിപ്പോർട്ട്

ശബരിമലയിൽ ഇന്ന് രാവിലെ 7 മണി വരെ 25,000 തീർത്ഥാടകർ ദർശനം നടത്തി.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുൾപ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച‌ പുലർച്ചെ അൽപ്പം ശക്തി പ്രാപിച്ച മഴയ്ക്കെക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മുടൽ മഞ്ഞുണ്ടായി.

Also Read: പോസ്റ്റല്‍ ഓഫീസുകളുടെ ലയനം പുനഃപ്പരിശോധിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍

പകൽ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ പെയ്‌തു. പമ്പയിലും നിലയ്ക്കലും മഴയു ണ്ടായിരുന്നു. ശക്തമായ മഴയെ തുടർന്ന് കാനന പാത അടച്ചതിനാൽ, അതുവഴി സഞ്ചരിച്ചിരുന്ന തീർഥാടകരെ കാളകെട്ടിയിൽ നിന്ന് കെഎസ് ആർടിസി ബസുകളിൽ പമ്പയിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News