ശബരിമലയിലേക്ക് വൻ തീർഥാടക പ്രവാഹം, ഇന്ന് ഒരു ദിവസം മാത്രം ദർശനം നടത്തിയത് 80,000 തീർഥാടകർ

ശബരിമലയിൽ മുമ്പെങ്ങുമില്ലാത്ത വിധം വൻ തീർഥാടക പ്രവാഹം വൃശ്ചികം ഒന്നു മുതൽ വെള്ളിയാഴ്ച വരെ സന്നിധാനം സന്ദർശിച്ച തീർഥാടകരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച മാത്രം ശബരിമലയിൽ ദർശനം നടത്തിയത് 80,000 തീർഥാടകരാണ്.

ALSO READ: ശബരിമല സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിനായിനി മുറികൾ ബുക്ക് ചെയ്യാം

സർക്കാർ നിശ്ചയിച്ചിരുന്ന സ്പോട്ട് ബുക്കിങ് പരിധിയായ പതിനായിരവും കടന്നായിരുന്നു ഇന്നത്തെ തീർഥാടക പ്രവാഹം. വെള്ളിയാഴ്ച 10,167 പേരാണ് സ്പോട് ബുക്കിങിലൂടെ ശബരിമലയിൽ ദർശനം നടത്തിയത്. നേരത്തെ വെർച്വൽ ക്യൂ പ്രകാരം ഒരു ദിവസം 70,000 പേരുടെ ദർശനമായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്.

ALSO READ: മുനമ്പം: കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ല, ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനം

ശബരിമലയിൽ സർക്കാരിൻ്റെ മികച്ച ആസൂത്രണവും കാര്യനിർവഹണ ശേഷിയും വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ കണക്കുകൾ. ശബരിമലയിൽ ദർശനം കിട്ടാതെ ആരും മടങ്ങി പോകേണ്ടി വരില്ലെന്ന സർക്കാർ നിലപാട് അന്വർഥമാക്കുന്നതായിരുന്നു സന്നിധാനത്തെ ഒരുക്കങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News