മല കയറി അയ്യപ്പനെ ദർശിക്കുന്ന തീർഥാടകരാണ് ശബരിമലയിൽ വന്നു പോവുന്നതിൽ ഏറെയും. എന്നാൽ മലയിറങ്ങി അയ്യപ്പനെ കാണാൻ എത്തുന്നവരുടെ എണ്ണവും ഓരോ വർഷവും വർധിക്കുകയാണ്. കാനന ഭംഗി അടുത്തറിഞ്ഞ് അയ്യപ്പനെ കാണാനായാണ് പുല്ലുമേട് വഴി മലയിറങ്ങി തീർഥാടകർ സന്നിധാനത്ത് എത്തുന്നത്. ഈ തീർഥാടന കാലത്ത് ഇതുവരെ 28000-ത്തിലധികം തീർഥാടകർ ഈ വഴി ദർശനത്തിനായി എത്തി കഴിഞ്ഞു. കൊടും കാട്ടിലൂടെയാണ് യാത്ര.
വന്യ മൃഗങ്ങളുടെ സാന്നിധ്യവും ഈ വഴിയെത്തിയാൽ പലപ്പോഴും തീർഥാടകർക്ക് അടുത്തറിയാനാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാനന പാതയിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തീർഥാടകർ പറയുന്നു. രാവിലെ എട്ടു മുതൽ 12 മണി വരെയാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടുക.
ALSO READ: ഗുരുവായൂർ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
വനം വകുപ്പിൻ്റെ പൂർണ നിയന്ത്രണത്തിലാണ് ഈ പാത. ഓരോ ദിവസവും പാണ്ടിത്താവളം ഉരക്കുഴി തീർഥത്തിന് സമീപത്തു നിന്നും പുല്ലുമേട് വഴിയെത്തിയ മുഴുവൻ തീർഥാടകരും സന്നിധാനത്തെത്തി വന്നുപോയെന്ന് വനംവകുപ്പ് ഉറപ്പാക്കും. ആരെങ്കിലും എത്തിപ്പെടാൻ വൈകിയാൽ അവരെ വനംവകുപ്പ് തന്നെയാണ് നേരിട്ട് സന്നിധാനത്ത് എത്തിക്കുക. ഇതിനായി പ്രത്യേക ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here