എരുമേലിയിലും കണമലയിലും വാഹനാപകടത്തിൽ തീർത്ഥാടകർക്ക് പരുക്ക്

എരുമേലി കണമല അട്ടിവളവിൽ തീർത്ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു 11 പേർക്ക് പരിക്ക് പറ്റി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മാർത്താണ്ഡം സ്വദേശികളായ മേരി, റോസ് ലെറ്റ്, ശിവാസ് എന്നിവർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എരുമേലിയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. സ്വകാര്യ പാർക്കിങ് മൈതാനത്തു നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് മറികടന്ന് വലിയതോട്ടിൽ പതിക്കുകയായിരുന്നു. 12 പേരായിരുന്നു വാഹനത്തിൽ. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Also Read; ക്രിസ്‌മസിന്‌ ബസിലിക്ക തുറക്കും; മാർപാപ്പയുടെ പ്രതിനിധി മടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News