തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം.വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചെങ്കിലും ശബരിമല തീര്‍ഥാടകര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. നാളെ രാവിലെയും മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നും അറിയിച്ചിട്ടുണ്ട്. മലയോരമേഖലയായ അത്തിക്കയം , പെരുനാട് സീതത്തോട് എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ അളവില്‍ മഴ ലഭിച്ചു.
ALSO READ: http://കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി
അതേസമയം ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു. കര്‍ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ചാണ് സംഭവം. പമ്പ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മറ്റൊരു സംഭവത്തില്‍ ശബരിമല പാതയില്‍ മണ്ണിടിച്ചിലുണ്ടായി. എരുമേലി അട്ടിവളവിനു സമീപമാണ് മണ്ണിടിഞ്ഞത്. ശക്തമായ മഴയെ തുടര്‍ന്നായിരുന്നു അപകടം. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ടീമും ക്യുക്ക് റസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്ന് മണ്ണ് നീക്കി. അപകടം വൈകീട്ട് നാലുമണിയോടെയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here