കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം; പൈലിംഗ് ജോലികൾ ആരംഭിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തിന്‍റെ ഭാഗമായി പൈലിംഗ് ജോലികള്‍ക്ക് തുടക്കമായി. കാക്കനാട് കുന്നുംപുറത്താണ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം. കൊച്ചി മെട്രോ രണ്ടാം ഘട്ടനിര്‍മ്മാണത്തിന്‍റെ ഭാഗമായി വയഡെക്ട് സ്ഥാപിക്കാനുള്ള തൂണിന്‍റെ പൈലിംഗ് ജോലിയാണ് കരാറുകാരായ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി തുടങ്ങിയത്. കാക്കനാട് കുന്നുംപുറം ജംങ്ക്ഷനില്‍ നടന്ന ചടങ്ങില്‍ കെ എം ആര്‍ എല്‍ എം ഡി ലോക്നാഥ് ബെഹറ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. 18 മാസത്തിനുള്ളില്‍ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു.

Also Read: എൻ എച് 66 യാഥാർഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരുകയാണ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്ററിലാണ് രണ്ടാം ഘട്ട പാത വിഭാവനം ചെയ്തിരിക്കുന്നത്.പിങ്ക് ലൈന്‍ എന്ന പേരില്‍ നിര്‍മ്മിക്കുന്ന പാതയില്‍ 10 സ്റ്റേഷനുകള്‍ ഉണ്ടാകും.സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ അംഗീകരിച്ച ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് 2022ലാണ് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചത്.1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്‍റെ നിര്‍മ്മാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

Also Read: ‘കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കാതിരുന്നത് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനെ ബാധിച്ചു’: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News