കൊല്ലം ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ പില്ലർ ക്യാപ് തകർന്നു; 2 അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

കൊല്ലം ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ പില്ലർ ക്യാപ് തകർന്ന് രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. കൊല്ലം ബൈപാസിൽ കാവനാട് കുരീപ്പുഴ ഭാഗത്തെ നിർമ്മാണത്തിൽ ഇരുന്ന പാലത്തിന്റെ ക്യാപ്പുകൾ നിർമ്മിക്കുന്നതിനിടെയാണ് സംഭവം. അതേസമയം പാലം തകർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read; സ്‌കൂളുകളില്‍ പിടിഎ ഫണ്ടിന്റെ പേരില്‍ പണപ്പിരിവെന്ന വാര്‍ത്ത: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം ബൈപാസിലെ കുരീപ്പുഴ പാലം വീതികൂട്ടാനായി നിർമ്മിച്ച പുതിയ പാലത്തിനായുള്ള സ്പാനുകളിൽ ഒരു പിയർക്യാപാണ് തകർന്നത് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ കൈ അറ്റ് തൂങ്ങിയിട്ടുണ്ട്. പാലം നിർമ്മിക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തില്ലെന്നും, കരാർ ഏറ്റെടുത്ത കമ്പനി തൊഴിലാളികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

Also Read; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും

നിർമ്മാണത്തിലിരുന്ന പാലത്തിന്റെ തൂണ് തകർന്നതിനെ കുറിച്ച്. ദേശീയ പാത അതോറിറ്റി മൗനം തുടരുന്നു. ടെന്ററിൽ പറയുന്ന മാനദണ്ഡം പാലിച്ചാണോ നിർമ്മാണമെന്നും സംശയമുയരുന്നു. സിമന്റിന്റെ ഗുണനിലവാരം ഉൾപ്പടെ രാസപരിശോധന നടത്തുന്നുണ്ടൊ എന്നും ആവശ്യം ഉയരുന്നു. പ്രേജക്ട് ഡയറക്ടർ തൂണ് തകർന്നത് അറിഞ്ഞില്ലെന്ന് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News