റാസൽഖൈമയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റും കോ പൈലറ്റും മരിച്ചു

plane accident

റാസൽഖൈമയിൽ പരിശീലന വിമാനം തകർന്ന് രണ്ടു മരണം. റാസ് അൽ ഖൈമയുടെ തീരമേഖലയിൽ വച്ചാണ് അപകടം സംഭവിച്ചത്. അൽ ജസീറ എയർ സ്പോർട്സ് ക്ലബിന്റെ എയർ ക്രാഫ്റ്റ് ആണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ പൈലറ്റും കോ പൈലറ്റുമാണ് മരിച്ചത്. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, കാനഡയിലെ ഹാലിഫാക്‌സ് സ്റ്റാന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനത്തിന് തീപിടിച്ചു. പിഎഎല്‍ എയര്‍ലൈന്‍സിന്റെ ദ എയര്‍ കാനഡ എക്‌സ്പ്രസിന് ലാന്റിംഗിനിടെ ഗിയറുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നം ഉണ്ടാവുകയായിരുന്നു. ന്യൂഫൗണ്ട് ലാന്റില്‍ നിന്നും വരികയായിരുന്നു വിമാനം.

ALSO READ; രക്ഷപെട്ടത് രണ്ട് പേർ മാത്രം; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ മരണം 179 ആയി

അതേ സമയം, ദക്ഷിണ കൊറിയയിൽ എജൻസി ലാൻഡിങ്ങിനിടെ ഉണ്ടായ വൻ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി ഉയർന്നു. 181 പേർ ഉണ്ടായിരുന്ന വിമാനത്തിൽ നിന്നും രണ്ട് പേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.

സംഭവസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ് നിരവധി മൃതദേഹങ്ങൾ വിമാന അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിമാനത്തിൻ്റെ ചിറകിന് സമീപത്ത് നിന്നാണ് രണ്ട് പേരെ രക്ഷപെടുത്തിയത്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News