കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. ക്യാപ്റ്റൻ മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂൽ ആണ് വീരമൃത്യു വരിച്ചത്. വ്യോമ സേനയുടെ F18 യുദ്ധ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകട കാരണം വിശദമായി അന്വേഷിക്കുന്നതിന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് ഉത്തരവ് പുറപ്പെടുവിച്ചു.
രാജ്യത്തിന്റെ വടക്കൻ പ്രദേശമായ റൗദത്താനിൽ വെച്ചാണ് ദുരന്തം സംഭവിച്ചത്. അലി സാലേം എയർ ബേസിൽ നിന്നും പറന്നുയർന്ന വിമാനം ഏതാനും മിനുട്ടുകൾക്കകം റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. സാധാരണ പരിശീലന പറത്തൽ നടത്തുന്നതിനിടയിലാണ് അപകടം.
ക്യാപ്റ്റൻ പൈലറ്റ് മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂലിൻ്റെ കുടുംബത്തിന് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അനുശോചനം അറിയിച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് എന്നിവരും ഫ്ലൈറ്റ് ലെഫ്റ്റനൻ്റിൻ്റെ വേർപാടിൽ അനുശോചിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here