‘കലിപ്പ് തീർക്കാൻ ആകാശത്ത് ജനനേന്ദ്രിയം വരച്ച് പൈലറ്റ്’, ചിത്രം കണ്ട് ഞെട്ടിയവരോട് ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന് എയർലൈൻസ്

ദേഷ്യം തീർക്കാൻ പല വിദ്യകളും മനുഷ്യർ പയറ്റാറുണ്ട്. ഇപ്പോഴിതാ ഒരു പൈലറ്റ് വിമാനം താഴെയിറക്കാൻ കഴിയാത്തതോടെ കാണിച്ച വ്യത്യസ്തമായ ഒരു പ്രകടനമാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത്. ലക്ഷ്യസ്ഥാനത്ത് വിമാനം ഇറക്കാൻ കഴിയില്ലെന്ന അറിയിപ്പിൽ നിരാശനായ ലുഫ്താൻസ എയർലൈൻസിന്റെ പൈലറ്റാണ് ആകാശത്ത് ഈ വിചിത്രപ്പണി ചെയ്തത്. സിസിയിൽ ഇറക്കേണ്ട വിമാനം മാൾട്ടയിലേക്ക് പോകാൻ അറിയിപ്പ് ലഭിച്ചതോടെ റഡാർ മാപ്പിൽ പൈലറ്റ് പുരുഷ ലിംഗം വരച്ചതായിട്ടാണ് ആരോപണമുയർന്നിരിക്കുന്നത്.

ALSO READ: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്കുള്ള ഫ്ലൈറ്റ് 306 യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. ഫോണ്ടനാറോസ വിമാനത്താവളത്തിലെ ടെർമിനൽ തീപിടിത്തം കാരണം വിമാനത്തിന് നേരത്തെ നിശ്ചയിച്ച സ്ഥലത്ത് ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ എല്ലാ വിമാനങ്ങളും തിരിച്ചു വിടാൻ അധികാരികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിൽ കലിപൂണ്ട ലുഫ്താൻസ പൈലറ്റ് ആകാശത്ത് ലിംഗം വരച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തി.

ALSO READ: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

സംഭവം തികച്ചും യാദൃശ്ചികമാണെന്ന് വിമാനക്കമ്പനിയായ ലുഫ്താൻസ പ്രതികരിച്ചു. അതേസമയം, പൈലറ്റ് ലിംഗത്തിന്റെ പാറ്റേൺ സൃഷ്ടിക്കുന്ന ആദ്യ സംഭവമല്ല നടന്നതെന്നും മുമ്പ് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നിരവധി മാധ്യമങ്ങൾ പ്രതികരിച്ചിട്ടുണ്ട്. സിറിയയിലെ റഷ്യൻ താവളത്തിന് സമീപം മെഡിറ്ററേനിയൻ കടലിൽ ലിം​ഗ ചിഹ്നം വരച്ചതും, സെൻട്രൽ വാഷിംഗ്ടണിന് മുകളിൽ ഒരു കൂറ്റൻ ആകാശ ലിംഗം വരച്ചതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളായിട്ടാണ് മാധ്യമങ്ങൾ എടുത്തുകാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News