പത്തുവയസുകാരിയെ വീട്ടു ജോലിക്കുവെച്ച് മർദിച്ചു, പൈലറ്റിനെയും ഭർത്താവിനെയും ജനക്കൂട്ടം കൈകാര്യം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടു ജോലിക്കു വച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചു വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയും ജനക്കൂട്ടം മര്‍ദിച്ചു. സംഭവം ന്യൂഡല്‍ഹിയിലാണ്. രണ്ട് മാസം മുന്‍പ് കുട്ടിയുടെ കയ്യില്‍ മുറിവേറ്റ പാടുകള്‍ കണ്ട ബന്ധു വിവരം പൊലീസില്‍ അറിയിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പെൺകുട്ടിക്ക് പത്തു വയസു മാത്രമാണ് പ്രായം. പെണ്‍കുട്ടിയെ ദമ്പതിമാര്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അയല്‍വാസികളില്‍ ചിലരും പറഞ്ഞതോടെയാണ് ഒരുകൂട്ടം പുരുഷന്‍മാരെത്തി ഇവരെ ആക്രമിച്ചത്.

Also Read: വിളവെടുക്കാറായ തക്കാളിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് ഇരുവരെയും ആക്രമിച്ചത് . യുവതിയുടെ ഭര്‍ത്താവ് എയര്‍ലൈന്‍ ജീവനക്കാരനാണ്. സ്ത്രീകളടക്കം ഇവരെ മര്‍ദിക്കാനെത്തിയെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി. സഹായത്തിനായി യുവതി നിലവിളിക്കുന്നത് കേട്ടവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത്‌ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News