നൂറ്റി അന്‍പത്തി മൂന്ന് യാത്രക്കാരുമായി സഞ്ചരിച്ച വിമാനത്തിലെ പൈലറ്റും സഹപൈലറ്റും ഉറങ്ങിപോയെന്ന് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയില്‍ ബാത്തിക് എയര്‍ വിമാനത്തിലാണ് സംഭവം. സംഭവം ഈ വര്‍ഷം ജനുവരിയിലാണെന്നാണ് സൂചന. സുലവേസിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം.
പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളിലാണ് വിമാനത്തിന്റെ ക്യാപ്റ്റന്‍ കുറച്ചുനേരം വിശ്രമിക്കാന്‍ സഹ പൈലറ്റിനോട് പറഞ്ഞ ശേഷം ഉറങ്ങിയത്. ശേഷം സഹപൈലറ്റും കുറച്ചു നേരം ഉറങ്ങിപ്പോയി. ജക്കാര്‍ത്തയിലെ ഏരിയ കണ്‍ട്രോള്‍ സെന്റര്‍ വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പൈലറ്റുമാരില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. 28 മിനിറ്റിനുശേഷം പൈലറ്റ് ഉണര്‍ന്നപ്പോള്‍ സഹപൈലറ്റും ഉറങ്ങുന്നതായി കാണുകയായിരുന്നു.
Also Read: കുറഞ്ഞ വിലയിൽ സ്മാർട്ട് വാച്ചുകളോ…! 3000 രൂപയിൽ താഴെയുള്ള അഞ്ച് സ്മാർട്ട് വാച്ചുകൾ
ഉണര്‍ന്നതിന് ശേഷം വിമാനം ശരിയായ ദിശയിലല്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഇരുവരും എടിസിയുമായി ബന്ധപ്പെടുകയും വിമാനം ശരിയായ വഴിയില്‍ എത്തിക്കുകയും ചെയ്തു. ജീവനക്കാരുള്‍പ്പെടെ 153 യാത്രക്കാര്‍ പ്രശ്നങ്ങളൊന്നുമില്ലാതെ വിമാനയാത്ര പൂര്‍ത്തിയാക്കി. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാത്തിക് എയര്‍വേസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here