ഗുളികയില്‍ മൊട്ടുസൂചിയെന്ന ആരോപണം; ആരോഗ്യവകുപ്പ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി

ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന ആരോപണത്തില്‍ ആരോഗ്യവകുപ്പ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ആരോപണത്തെ അടിസ്ഥാനമാക്കി ലഭിച്ച പരാതിയില്‍ അസ്വാഭാവികത ഉള്ള സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയത്. വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും വിതരണം ചെയ്ത ഗുളികയിലാണ് മൊട്ടു സൂചി കണ്ടതായി പരാതി വന്നത്. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി ഉന്നയിച്ചത്.

ALSO READ: ‘രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം, കേന്ദ്രം ആരോഗ്യ മേഖലക്ക് പണം അനുവദിക്കുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News