ഗുളികയില്‍ മൊട്ടുസൂചിയെന്ന ആരോപണം; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

ഗുളികയില്‍ മൊട്ടു സൂചി കണ്ടെന്ന ആരോപണത്തില്‍ പരാതിക്കാരി വസന്തയുടെ മൊഴി വിതുര പൊലീസ് രേഖപ്പെടുത്തി. ഗുളികയില്‍ മൊട്ടുസൂചി കണ്ട സംഭവത്തില്‍ നിജസ്ഥിതി എന്താണ് എന്നറിയാന്‍ പൊതുപ്രവര്‍ത്തകന്‍ സത്യന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം വിതുര പൊലീസ് കേസ് എടുത്തത്. ആരോഗ്യ വകുപ്പും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം വസന്തയെ വിട്ടയച്ചു.

ALSO READ: രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും അതിവേഗത്തിലാകണം, കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന ആരോപണത്തില്‍ ആരോഗ്യവകുപ്പ് റൂറല്‍ എസ്പിക്ക് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. ആരോപണത്തെ അടിസ്ഥാനമാക്കി ലഭിച്ച പരാതിയില്‍ അസ്വാഭാവികത ഉള്ള സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയത്. വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും വിതരണം ചെയ്ത ഗുളികയിലാണ് മൊട്ടു സൂചി കണ്ടതായി പരാതി വന്നത്. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി ഉന്നയിച്ചത്.

ALSO READ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി 22 കോടി 66 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി

ആരോഗ്യവകുപ്പ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News