കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുകയാണ്; ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

pinarayi vijayan

ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി. കുട്ടികളെ മികച്ച പൗരരായി വളര്‍ത്തുക എന്ന അത്യധികം പ്രാധാന്യമുള്ള ഉത്തരവാദിത്തം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് എന്നും ആ ഉത്തരവാദിത്തം മികച്ച രീതിയില്‍ നിര്‍വ്വഹിക്കാനുള്ള പ്രചോദനം പകരുക എന്നതും ശിശുദിനാചരണത്തിന്റെ ലക്ഷ്യമാണ് എന്നും ശിശുദിനം ചെയ്യുന്നത് എന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു .

ജാതിമതവര്‍ഗഭേദമന്യേ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കഴിയേണ്ടതുണ്ട്. ആ ലക്ഷ്യം ഏറ്റെടുത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യവും വളരെ പ്രധാനമാണ്. ഇക്കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ നടപ്പാക്കാന്‍ സമൂഹത്തിന്റെ ശ്രദ്ധയും പിന്തുണയും അനിവാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ജനാധിപത്യബോധവും മതനിരപേക്ഷ മനസ്സുമുള്ള ഉത്തമ പൗരരായി കുട്ടികളെ വളര്‍ത്തുക എന്ന ചുമതലയും സമൂഹത്തിനുണ്ട് എന്നും ഏറ്റവും ശോഭനമായ ഭാവി അവര്‍ക്കായി ഉറപ്പുവരുത്താന്‍ കേരളസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ഇന്നു ശിശുദിനം. ഒരു നാടിന്റെ ഭാവി ഭദ്രമാകുന്നത് അടുത്ത തലമുറയെ അതിനുതകുന്ന രീതിയില് വാര്ത്തെടുക്കാന് സാധിക്കുമ്പോഴാണ്. കുട്ടികളെ മികച്ച പൗരരായി വളര്ത്തുക എന്ന അത്യധികം പ്രാധാന്യമുള്ള ഉത്തരവാദിത്തം നമ്മെ ഓര്മ്മിപ്പിക്കുകയാണ് ശിശുദിനം ചെയ്യുന്നത്. ആ ഉത്തരവാദിത്തം മികച്ച രീതിയില് നിര്വ്വഹിക്കാനുള്ള പ്രചോദനം പകരുക എന്നതും ശിശുദിനാചരണത്തിന്റെ ലക്ഷ്യമാണ്.
കുട്ടികളുടെ ക്ഷേമവും വികാസവും പുരോഗതിയുടെ ഏറ്റവും പ്രധാന ഘടകമാണെന്ന ദീര്ഘവീക്ഷണത്തോടെ അതിനാവശ്യമായ പദ്ധതികള് വിഭാവനം ചെയ്ത ജവഹര്ലാല് നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്.
നിരന്തരം വളരുന്ന അറിവിന്റെ പുതിയ മേഖലകളിലേയ്ക്കുള്ള വാതായനങ്ങള് നമ്മുടെ കുട്ടികള്ക്കായി തുറക്കാന് സാധിക്കുക എന്നത് നെഹ്രു വളരെ ഗൗരവപൂര്വ്വം പരിഗണിച്ച കാര്യമായിരുന്നു. ജാതിമതവര്ഗഭേദമന്യേ എല്ലാ കുഞ്ഞുങ്ങള്ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന് കഴിയേണ്ടതുണ്ട്. ആ ലക്ഷ്യം ഏറ്റെടുത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയാണ് സംസ്ഥാന സര്ക്കാര് മുന്നോട്ടു പോകുന്നത്. അഭൂതപൂര്വ്വമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വര്ഷങ്ങളില് നമ്മുടെ പൊതുവിദ്യാലയങ്ങളില് ഉണ്ടായത്. അതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരങ്ങള് തുടര്ച്ചയായി കേരളത്തെ തേടിയെത്തി.
വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യവും വളരെ പ്രധാനമാണ്. നല്ല ഭക്ഷണവും, വെള്ളവും, പാര്പ്പിടവും അവര്ക്ക് ലഭ്യമാകേണ്ടതുണ്ട്. അംഗനവാടി തലം മുതല് സര്ക്കാര് നടപ്പാക്കി വരുന്ന വിവിധ പദ്ധതികള് ഈ ആവശ്യങ്ങള് ഉറപ്പുവരുത്തുന്നതില് വലിയ പങ്കു വഹിക്കുന്നു. അതോടൊപ്പം കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്കും സര്ക്കാര് നേതൃത്വം നല്കുന്നു. ഇക്കാര്യങ്ങളെല്ലാം മികച്ച രീതിയില് നടപ്പാക്കാന് സമൂഹത്തിന്റെ ശ്രദ്ധയും പിന്തുണയും അനിവാര്യമാണ്.
ഇതിനെല്ലാം പുറമേ, ജനാധിപത്യബോധവും മതനിരപേക്ഷ മനസ്സുമുള്ള ഉത്തമ പൗരരായി കുട്ടികളെ വളര്ത്തുക എന്ന ചുമതലയും സമൂഹത്തിനുണ്ട്. സമത്വത്തേയും നീതിയേയും കുറിച്ചുള്ള ചിന്തകള് അവരില് വളര്ത്തണം. ശാസ്ത്രബോധത്തിന്റേയും മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റേയും മഹത്തായ മൂല്യങ്ങള് കുട്ടികളില് ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ഏറ്റവും ശോഭനമായ ഭാവി അവര്ക്കായി ഉറപ്പുവരുത്താന് കേരളസമൂഹം ഒറ്റക്കെട്ടായി നില്ക്കണം. ഈ ശിശുദിനം അതിനുള്ള പ്രചോദനവും ഊര്ജ്ജവും പകരട്ടെ. എല്ലാ കുഞ്ഞുങ്ങള്ക്കും ഏറ്റവും സ്‌നേഹത്തോടെ ശിശുദിന ആശംസകള് നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News