‘തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാർ’: മന്ത്രി സജി ചെറിയാൻ

തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാരെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 15 വർഷം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സർക്കാർ ഈ കാലയളവിൽ ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിൻറെ അടിസ്ഥാനത്തിലാണ് മുതലപ്പൊഴി അടച്ചിടാൻ നിർദ്ദേശിച്ചതെന്നും അപകടം ഉണ്ടാകുന്നതിന്റെ പ്രയാസം കുറക്കാനാണ് നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കടുത്ത ചൂടിനെ തുടർന്ന് ഈ വർഷം 1301 ഹജ് തീർഥാടകർ മരിച്ചതായി സ്ഥിരീകരിച്ച് സൗദി; എല്ലാവരെയും മക്കയിൽ തന്നെ കബറടക്കി

രക്ഷാപ്രവർത്തനത്തിന് സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. 24 മണിക്കൂറും പ്രവർത്തിക്കാൻ മൂന്നു യാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. 30 ഗാർഡുകൾ ഉണ്ട്. ആംബുലൻസ് സർവീസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ജാമ്യം സ്റ്റേ ചെയ്തു; കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍

മുതലപ്പൊഴിയിലേത് പ്രത്യേക രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരുടെയും തലയിൽ വെച്ച് ആക്ഷേപിക്കാൻ അല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിച്ച് മത്സ്യബന്ധനത്തിന് പോകുന്നത് അപകടം സൃഷ്ടിക്കുന്നു. പ്രശ്നപരിഹാരത്തിനായി മനുഷ്യസഹജമായ എല്ലാം ചെയ്തിട്ടുണ്ട്. കരാർ പ്രകാരമുള്ള പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് അദാനി സമയം നീട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദാനി ഗ്രൂപ്പിന് സമയം നൽകണമോ എന്നതിൽ സർക്കാർ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News