ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിര്‍ണായ ഇടപെടലുണ്ടായെന്ന് അര്‍ജുന്റെ കുടുംബം. ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിരന്തരം സമ്മര്‍ദ്ദം നടത്തിയെന്നും കുടുംബം പറഞ്ഞു. അര്‍ജുനെ കണ്ടെത്താനായി കൂടെനിന്ന എല്ലാവര്‍ക്കും കുടുംബം നന്ദിയറിയിച്ചു.
അതേസമയം അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചു
ഈ ചൂഷണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കേണ്ടിവരും. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം പറഞ്ഞു. ഞങ്ങളുടെ പേരില്‍ ഫണ്ട് പിരിക്കുന്നത് നിര്‍ത്തണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
Also Read : ‘ഒരു പണം പോലും ഞങ്ങള്‍ക്ക് വേണ്ട,തങ്ങളുടെ പേരില്‍ ഫണ്ട് പിരിക്കുന്നു’; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം
അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.
കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here