ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

HEMA COMMITTEE

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്ന് കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ്ഐടി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 35 കേസുകളാണ്. 5 കേസുകള്‍ നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. 7 കേസുകളില്‍ കുറ്റപത്രം നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

Also Read : വന നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന തീരുമാനം; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

അതേസമയം നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് മാലാ പാര്‍വ്വതി ഉള്‍പ്പെടെയുളള നടിമാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു

സ്വകാര്യത സൂക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് ഹേമ കമ്മിറ്റിക്ക് മു്മ്പാകെ മൊഴികള്‍ നല്‍കിയത്. പൊലീസിന് മുന്നില്‍ മൊഴി നല്‍കാന്‍ താത്പര്യമില്ലെന്നും നടിമാര്‍ അറിയിക്കുകയായിരുന്നു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

Also Read : കലോത്സവത്തിലെ ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്, അരുണ്‍കുമാര്‍ ഒന്നാം പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News