പ്രകൃതി ദുരന്തങ്ങളെക്കാള്‍ നാടിനെ പിന്നോട്ടടിച്ചത് കേന്ദ്രം; രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പ്രകൃതി ദുരന്തങ്ങളെക്കാള്‍ നാടിനെ പുറകോട്ട് അടിക്കാനുള്ള സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്റെ കുടിശ്ശിയും ജീവനക്കാരുടെ ഡിഎ കുടിശികയും എത്രയും വേഗം കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സാമ്പത്തികമായി സര്‍ക്കാരിനെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു. അതിനെല്ലാം അതിജീവിച്ചാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. ആര് മുടക്കാന്‍ ശ്രമിച്ചാലും അത് ക്ഷേമപെന്‍ഷന്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനചടങ്ങില്‍ മന്ത്രി. ജി ആര്‍ അനില്‍ അധ്യക്ഷനായി. മറ്റുമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ.വി വേണു ചടങ്ങിന് സ്വാഗതം പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുക്കാനുള്ള നടപടികള്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്റെ കുടിശ്ശിക എത്രയും വേഗം കൊടുത്തുതീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തികമായി പ്രതിസന്ധി വന്നപ്പോള്‍ ചില തടസ്സങ്ങള്‍ ഉണ്ടായി. എങ്കിലും ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുന്ന കാര്യം ഉറപ്പുവരുത്തി. ജീവനക്കാരുടെ ഡിഎ കുടിശിക എത്രയും വേഗം കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്നും പെന്‍ഷകാരുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ജനങ്ങളെ മുന്നില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ എത്ര കണ്ട് നിറവേറ്റി എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വിലയിരുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. തുടര്‍ഭരണം ഉണ്ടായത് ജനങ്ങളുടെ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News