കാർഷിക മേഖലയിൽ നവീന ആശയങ്ങൾ കൊണ്ടുവരണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ കാർഷിക കുതിപ്പിന് ഊർജ്ജവുമായി കൂടുതൽ കൃഷിക്കൂട്ടങ്ങൾ പ്രവർത്തിപദത്തിലേക്ക്. കാർഷിക മേഖലയിൽ AI, റോബോട്ടിക്സ് അടക്കമുള്ള നവീന ആശയങ്ങൾ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ കൃഷിക്കൂട്ടങ്ങൾ യാഥാർഥ്യമാകുന്നത്. പെരിന്തൽമണ്ണ ശിഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂല്യവർദ്ധന മേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവത്കൃത കൃഷിക്കൂട്ടങ്ങളുടെയും സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം നടന്നു. കാർഷിക മേഖലയിലെ മുന്നേറ്റം സർക്കാർ ഇടപെടൽ കൊണ്ട് മാത്രം സാധ്യമല്ല. സമൂഹത്തിന്റെ ആകെ ഇടപെടൽ ആവശ്യമാണ്‌. ഇത്തരം ജനകീയ ഇടപെടലുകലാണ് കൃഷിക്കൂട്ടങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകൻ ചക്കൻ ചെമ്പ്രം പള്ളിയാലിനെ ആദരിച്ചു. 2026 ഓടു കൂടി 30000 കൃഷികൂട്ടങ്ങൾ രൂപീകരിക്കുമെന്നും ഇതുവഴി 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിക്കൂട്ടങ്ങളെ ഉത്പാദനം, സേവനം, മൂല്യവർധനം എന്നിങ്ങനെ മൂന്നു മേഖലകളായി തരംതിരിച്ചിട്ടുണ്ട്. കൃഷി ഉപകരണങ്ങളും മറ്റു യന്ത്രസാമഗ്രികളും 80 ശതമാനം സബ്‌സിഡിയോടെ കർഷകർക്കു ലഭിച്ചുവരുന്നുണ്ട്. പരിപാടിയുടെ ഭാഗമായി കൃഷിക്കൂട്ടങ്ങളുടെ ജില്ലാതല പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News