കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി അക്കാദമിക്ക് ബ്ലോക്ക് നാടിന് സമർപ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ മെഡിക്കൽ കോളജിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം.

കേരളത്തിൽ ജനങ്ങൾക്ക് വേണ്ടി വിപുലമായ പൊതുജന ആരോഗ്യ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിനാലാണ് കൊവിഡിന് മുന്നിൽ കേരളം മുട്ടുകുത്താത്തത്. ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ കാര്യത്തിൽ കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരള ക്യാൻസർ കൺട്രോൾ പദ്ധതി നടപ്പാക്കി വരികയാണ്. ഇതുവഴി 30 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി പരിശോധന നടത്താനാവും. സംസ്ഥാനത്തെ മൂന്ന് പ്രധാന ആശുപത്രികളെ യോജിപ്പിച്ച്‌ രോഗികൾക്കാവശ്യമായ ചികിത്സ ഒരുക്കാനാകും. സർക്കാർ സംവിധാനത്തിലൂടെ കുറഞ്ഞ ചിലവിൽ രോഗികൾക്ക് ഇതിലൂടെ ചികിത്സ നൽകാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം, മലപ്പുറം ജില്ലകളിൽ ആരംഭിച്ച പദ്ധതി ഉടൻ തന്നെ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News