കേരളം പുറകോട്ടല്ല, സ്വയം പര്യാപ്തതയുടെ അടുത്തേക്ക് കേരളം എത്തി; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി. സർക്കാരിന്റെ വികസന കുതിപ്പുകളെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ എല്ലാ പെൻഷനുകളും കൃത്യമായി നൽകുന്നു എന്നും അത് പാവങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാർ സ്വീകരിക്കുന്ന നയമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതാണ് LDF ഉം UDF മായുള്ള വ്യത്യാസം എന്നും നാടിനെ വലിയ തോതിൽ വികസിപ്പിക്കുക സർക്കാർ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം സർവതല സ്പർശിയായ വികസനം ആണ് കേരളത്തിന്‌ വേണ്ടത്, അതിനുള്ള നടപടികൾ LDF സ്വീകരിച്ചു, സ്വയം പര്യാപ്തതയുടെ അടുത്തേക്ക് കേരളം എത്തി എന്നും അദ്ദേഹം പറഞ്ഞു. കേരളം പുറകോട്ടല്ല, മരവിച്ചു നിൽക്കുകയല്ല എന്നതിന്റെ കണക്കാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.

അതോടൊപ്പം ദുരന്തഘട്ടത്തിൽ തലയിൽ കൈവച്ചു കരയുകയല്ല നാം ചെയ്തത് , പോരാടുകയാണെന്നും വികസനം ലക്ഷ്യം വെച്ച് അതിജീവിക്കുകയാണ് നാമെന്നും നാടിന്റെ ഐക്യത്തിലൂടെ പ്രതിസന്ധികൾ അതിജീവിച്ചു എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News