കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നു, മുഖ്യമന്ത്രി

കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിമുടക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിച്ചാലും നാട് മുന്നോട്ട് പോകണമെന്നും അതിനുള്ള നടപടികളുമായി ഈ സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ പിഡബ്ലുഡി റോഡുകളുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയെ മാതൃകയാക്കാൻ പലരും തയ്യാറായി. രാജ്യം പോലും കിഫ്ബി മാതൃകയിൽ പണം കടമെടുത്തു.

എന്നാൽ കിഫ്ബിക്കെതിരെ കേന്ദ്രത്തിന്റെ നീക്കം ഉണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു. കടം സംസ്ഥാനത്തിന്റെ പരിധിയിൽ വരും എന്നാണ് പറഞ്ഞത്. എന്നാൽ അവർ എടുക്കുന്ന കടം കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദേശീയപാതാ വികസനം ഇവിടെ നടക്കില്ല എന്നായിരുന്നു പ്രചാരണം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വികസനം കണ്ട് നമ്മുടെ നാട്ടുകാർ വേദനിച്ചിരുന്നു. 2016-ൽ എൽഡിഎഫ് സർക്കാർ വരുന്നതിന് മുമ്പ് വികസനം ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ ദേശീയപാത ശരിയായ അർഥത്തിൽ ദേശീയപാത ആകാൻ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News