മയ്യഴിപ്പുഴയുടെ തീരങ്ങളെ അവഗണിച്ച് ഒരാള്‍ക്കും മലയാള നോവലില്‍ സാഹിത്യ ചരിത്രം രചിക്കാനാവില്ല: മുഖ്യമന്ത്രി

pinarayi vijayan

മയ്യഴിപ്പുഴയുടെ തീരങ്ങളെ അവഗണിച്ച് ഒരാള്‍ക്കും മലയാള നോവലില്‍ സാഹിത്യ ചരിത്രം രചിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിതുറന്ന എം മുകുന്ദന്റെ സ്ഥാനം മുന്‍പന്തിയിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അമ്പത് വര്‍ഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എന്ന നോവല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.മയ്യഴി ആഖ്യാനവും വാഖ്യാനവും എന്ന പേരില്‍ സംഘടിലിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

Also Read : http://കേരളം ഇന്ത്യയ്ക്ക് പുറത്താണോ? ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിനുള്ള കേന്ദ്ര സഹായം കേരളം യാചനയായി ചോദിക്കുന്നതല്ല; മുഖ്യമന്ത്രി

മലയാള സാഹിത്യത്തില്‍ എം മുകുന്ദന്റെ സ്ഥാനം മുതല്‍ എല്ലാ കൃതികളെയും ഓര്‍ത്തെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.മുകുന്ദന് മുന്‍പും അതിന് ശേഷവും മലയാള ഗദ്യ സാഹിത്യത്തിന്റെ ഭാഷ മാറിയത് മുതല്‍ എല്ലാം മുഖ്യമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കേശവന്റെ വിലാപം എന്ന പുസ്ത്തകം കറുത്ത പരിഹാസം എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ഒരു നാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഗാഢമായി ആശ്ലേഷിക്കുന്നതിന്റെ അടയാളങ്ങള്‍ പുസ്തതകത്തില്‍ കാണാമായിരുന്നു എന്നും ആ പ്രസ്ഥാനം ഏത് രീതിയില്‍ പുസ്ത്തകഞ്ഞെ വായിച്ചു എന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.

ചടങ്ങില്‍ പ്രശസ്തിപത്രം മുഖ്യമന്ത്രി എം മുകുന്ദന് സമ്മാനിച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എന്ന പുസ്തകത്തെ അവഗണിച്ച് ഒരാള്‍ക്കും മായാള നോവലില്‍ സാഹിത്യ ചരിത്രം രചിക്കാനാവില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിതുറന്ന എം മുനന്റെ സ്ഥാനം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരുടെ നിരയിലാണ് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാക്കുകള്‍ അവസാനിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News