‘ബഹിഷ്‌കരണ വീരന്‍ എന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് മാറി’: മുഖ്യമന്ത്രി

യുഡിഎഫ് എന്തിനാണ നവകേരളസദസ് ബഹിഷ്‌കരിക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യങ്ങളും എതിര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടയാളാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി മഞ്ചേരി നവകേരളസദസില്‍ പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട ആവശ്യമാണ് ചര്‍ച്ച ചെയ്യുന്നത്, എല്ലാം എതിര്‍ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് മനസിലാക്കിയിരിക്കുന്നതെന്നും ബഹിഷ്‌കരണ വീരന്‍ എന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു

പ്രതിപക്ഷ നേതാവായത് കൊണ്ട് ഒപ്പമുള്ളവര്‍ മിണ്ടാതിരിക്കുകയാണ്. യുഡിഎഫിന്റെ തീരുമാനം കണ്‍വീനറല്ല പ്രതിപക്ഷ നേതാവാണ് പറയുന്നത്. അപക്വമായ പ്രവര്‍ത്തനമാണത്. ബഹിഷ്‌കരണ വീരനായി പ്രതിപക്ഷ നേതാവ് മാറി. ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News