കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസ്സ്; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിന് വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായ്‌പ്പോഴും കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസാണെന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എംപിമാര്‍ ബി ജെപിക്ക് നീരസമുള്ള ഒരു കാര്യവും ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തോട് ബിജെപിക്ക് താത്പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന കമ്മറ്റിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. ബിജെപി ഇതര സര്‍ക്കാരുള്ള 4 സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി. പ്രതിപക്ഷ നേതൃനിരയിലുള്ളവരെ ലക്ഷ്യം വച്ചാണ് റെയ്‌ഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read : ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; ന്യൂസ് ക്ലിക്ക് ഹൈക്കോടതിയില്‍

പാര്‍ലമെന്റില്‍ മുഴങ്ങേണ്ടത് ഉറച്ച മതനിരപേക്ഷ മനസ്സുള്ള എല്‍ഡിഎഫിന്റെ ശബ്ദമാണ്. കേരളം വികസന പാതയിലാണെന്നും കേരളത്തിലെ ഐടി മേഖലയില്‍ വന്‍ കുതിപ്പുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തിനിടെ 1274 കോടിയുടെ വളര്‍ച്ച നേടിയെന്നും രണ്ട് വര്‍ഷത്തിനിടെ 78 പുതിയ കമ്പനികള്‍ വന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ രാജ്യങ്ങള്‍ക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ടെന്നും പക്ഷേ അവരുമായി സഹകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇവിടെ ഒരു നല്ല കാര്യവും വികസനവും നടക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Also Read : സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം; പി ജയരാജന്‍

ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തില്‍ വേരോട്ടമില്ലാത്തത്. ഇടതുപക്ഷം ദുര്‍ബലമായാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. കോണ്‍ഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വാരാനും കോരാനും കഴിയുന്നവരാണ് കോണ്‍ഗ്രസെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.

നവംബര്‍ ഒന്ന് മുതല്‍ കേരളീയം പരിപാടി നടത്താന്‍ തീരുമാനിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപിച്ചു. ഈ നിലപാട് നാടിന് ചേര്‍ന്നതല്ല. നവകേരള സദസും ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെയെല്ലാം ജനങ്ങള്‍ എങ്ങനെ ഇത് സ്വീകരിക്കുമെന്ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News