ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ആപത്ത്; വിമര്‍ശനവുമായി മുഖ്യമന്ത്രി

രാജ്യത്ത് ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി കേന്ദ്രം ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അത് ആപത്താണെന്നും രാജ്യത്ത് തുടര്‍ഭരണം പ്രയാസമാണെന്ന് ബിജെപിയും തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം; ബങ്കറുകളില്‍ അഭയംതേടി മലയാളികളും, കുടുങ്ങിയവരില്‍ തീര്‍ത്ഥാടക സംഘവുമെന്ന് റിപ്പോര്‍ട്ട്

ബിജെപി രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ലെന്നും ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ നിങ്ങള്‍ കഴിക്കണം എന്നാണ് ബിജെപി പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എംപിമാര്‍ കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. അവര്‍ ഉറച്ച ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചില്ലെന്നും സംഘപരിവാര്‍ മനസ്സോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാന്‍ ആകില്ല. കേരളത്തില്‍ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചിലവഴിച്ചാലും കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍; രാജസ്ഥാനില്‍ ജാതി സെന്‍സസ് നടത്താന്‍ ഉത്തരവിട്ട് ഗെഹ്‌ലോട്ട് സര്‍ക്കാര്‍

ആര്‍എസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപെടണം. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News