‘ആരെ ദ്രോഹിക്കാനാണ് ഈ പെയ്ഡ് ലേഖന പരിപാടി’; കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പകരും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ശ്രമിച്ച കേന്ദ്ര സര്‍ക്കാരിനെ ബാധിക്കുന്ന വലിയൊരു റിപ്പോര്‍ട്ടാണ് ജ ന്യൂസ് മിനിട്ട് പുറത്തുവിട്ടത്. കേരളത്തിനെ വിമര്‍ശിച്ച് ലേഖനമെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിക്കുന്ന എന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരിക്കുകയാണ്.

ALSO READ:  കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ കേന്ദ്രത്തിന്റേത് കടുത്ത അസമത്വം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്തായത് സംസ്ഥാനത്തോടുള്ള അവഗണന

ആരെ ദ്രോഹിക്കാനാണ് ഈ പെയ്ഡ് ലേഖന പരിപാടി നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് കേന്ദ്രം ആലോചിക്കണമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ദുരന്തബാധിതരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് നേരത്തെ അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഇപ്പോള്‍ ആ പ്രസ്താവന കൂടി ഇതുമായി കൂട്ടിവായിക്കുമ്പോള്‍ ന്യൂസ് മിനിട്ട് വാര്‍ത്ത ശരിയാണെന്നും കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്‍ണരൂപം

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങളും അഭിപ്രായങ്ങളും നല്‍കാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നത്. പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ വഴിയാണ് കേരള സര്‍ക്കാരിനെതിരെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമമെന്നും പറയുന്നു.

ALSO READ: കൊടും വളവുകളില്‍ കാറില്‍ അഭ്യാസം, ദൃശ്യങ്ങള്‍ പുറത്ത്; സംഭവം പൊന്മുടിയില്‍

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോള്‍ ഈ വാര്‍ത്തകള്‍ ശരിയാണെന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പെയ്ഡ് ലേഖന പരിപാടി നിങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here